ദേശീയ പാതയില്‍ മൂന്നാം ദിവസവും തുടര്‍ച്ചയായി അപകടം. കരിമ്പയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ഓട്ടോറിക്ഷ ഡ്രൈവര്‍ പൊന്നംകോറ്റ് സ്വദേശി മോനിച്ചൻ, ബൈക്ക് ഓടിച്ചിരുന്ന അട്ടപ്പാടി താവലം സ്വദേശി ഷാനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ തച്ചമ്ബാറയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആസ്പത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ വൈകുന്നേരം 5.15 നാണ് അപകടം നടന്നത്.
ദേശീയ പാതയില്‍ ചിറക്കല്‍പ്പടി മുതല്‍ മുണ്ടൂര്‍ വരെയുള്ള 28 കിലോ മീറ്ററിനുള്ളില്‍ സ്ഥിരം അപകടമേഖലയായിരിക്കുകയാണ്.