Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കൊല്ലങ്കോട്: ഉത്തരവാദിത്വ പ്രകൃതിദത്ത ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള വികസനം ആലോചനയില്‍

Palakkad News by Palakkad News
3 years ago
in CHITTUR, PALAKKAD
0
കൊല്ലങ്കോട്: ഉത്തരവാദിത്വ പ്രകൃതിദത്ത ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള വികസനം ആലോചനയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊല്ലങ്കോട്: ഉത്തരവാദിത്വ പ്രകൃതിദത്ത ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള വികസനം ആലോചനയില്‍

സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഉത്തരവാദിത്വം: കെ. ബാബു എം.എല്‍.എ

ഇന്ത്യയില്‍ പത്ത് സുന്ദര ഗ്രാമങ്ങളിലൊന്നായി പരിഗണിക്കപ്പെട്ട കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ ഉത്തരവാദിത്വ-പ്രകൃതിദത്ത ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള വികസനം ആലോചനയില്‍. കെ. ബാബു എം.എല്‍.എ, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ചിറ്റൂര്‍ തഹസില്‍ദാര്‍ മുഹമ്മദ് റാഫി, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ്, വനം, റവന്യൂ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്ന ജനപ്രതിനിധി- ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദര്‍ശിച്ചു. ജൂലൈ 27 ന് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട് വീണ്ടും എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേരും.
ആദ്യഘട്ടമെന്ന നിലയിലാണ് സന്ദര്‍ശനമെന്നും പ്രദേശത്തെ പച്ചപ്പ്, മലനിരകള്‍, നീരൊഴുക്ക്, പാടങ്ങള്‍, പഴയകാല ഓര്‍മ്മകള്‍ പുതുക്കുന്ന കാഴ്ച്ചകള്‍ കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കുകയെന്നത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വമാണെന്നും അതിനാല്‍ ഉത്തരവാദിത്വ ടൂറിസത്തിനാണ് ഊന്നല്‍ കൊടുക്കുന്നതെന്നും കെ. ബാബു എം.എല്‍.എ പ്രതികരിച്ചു. ജില്ലാഭരണകൂടം, തദേശ സ്ഥാപനങ്ങള്‍, ഡി.ടി.പി.സി, കുടുംബശ്രീ ജില്ലാ മിഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍, വിവിധ മേഖലകളിലുള്ളവര്‍, വ്‌ളോഗര്‍മാരെ കൂടി ഉള്‍പ്പെടുത്തിയുള്ള ടൂറിസം വികസനമാണ് ആലോചിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
നാട്ടുകാര്‍ക്ക് കൂടി പ്രയോജനമാകും വിധം അവര്‍ക്ക് വരുമാനവും കൂടി ലക്ഷ്യമിട്ട് നാട്ടുകാരുടെ കൂടി പങ്കാളിത്വത്തോടെ ഉത്തരവാദിത്വ ടൂറിസം എന്ന തരത്തിലാണ് പ്രദേശത്തെ ടൂറിസം വികസനം കൊണ്ട് ഉദേശിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സ്വച്ഛമായ ഈ നാട് ആസ്വദിച്ചു തിരിച്ചു പോകാനുള്ള അന്തരീക്ഷം സഞ്ചാരികള്‍ക്കായി ഒരുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

കൊല്ലങ്കോട് കാണാന്‍ ഭംഗിയുള്ള നാട്
മലിന്യമാകാതെ സൂക്ഷിക്കണം: ജില്ലാ കലക്ടര്‍

കൊല്ലങ്കോട് നിവാസികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ കൊല്ലങ്കോട് ഗ്രാമത്തെ പ്രശസ്തമാക്കിയത്. കര്‍ഷകരുള്‍പ്പെടെയുള്ള ഇവിടത്തെ ജനങ്ങള്‍ മനോഹരമായ ഈ പ്രദേശത്തേക്ക് ക്ഷണിക്കുമ്പോള്‍ അവരുടെ വികാരത്തെ മാനിച്ച് ഈ നാട് മലിനപ്പെടുത്താതെയും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നിടമായി കാണാതെയും ഈ നാട് ആസ്വദിച്ച് തിരിച്ച് പോകണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Previous Post

കാപ്പ ചുമത്തി നാടു കടത്തി

Next Post

ലഹരി വേട്ട: പിടിച്ചെടുത്തത് 15 ലക്ഷത്തോളം രൂപയുടെ എംഡിഎംഎ‍;

Palakkad News

Palakkad News

Next Post
ലഹരി വേട്ട: പിടിച്ചെടുത്തത് 15 ലക്ഷത്തോളം രൂപയുടെ എംഡിഎംഎ‍;

ലഹരി വേട്ട: പിടിച്ചെടുത്തത് 15 ലക്ഷത്തോളം രൂപയുടെ എംഡിഎംഎ‍;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News