വ്യാപാരിയെ ആക്രമിച്ച് സ്വര്ണവും പണവും തട്ടിയ കേസ്; ജില്ലയിലെ പ്രധാന പ്രതികൾ അറസ്റ്റിൽ ..!
മീനാക്ഷപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് തൃശ്ശുർ സ്വദേശിയായ വ്യാപാരി തമിഴ്നാട് മധുരയിൽ വിവിധ ജ്വല്ലറിയിൽ സ്വർണ്ണം ഡിസ്പ്ലേയ്ക് കൊണ്ടു പോയി മടങ്ങി വരവെ 26.03.2023 തിയ്യതി പുലർച്ചെ മീനാക്ഷിപുരം സൂര്യപാറയിൽ വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ബസ്സിനെ വാഹനം ഉപയോഗിച്ച് തടഞ്ഞ് നിർത്തി ബലമായി ബസ്സിൽ നിന്ന് പിടിച്ച് ഇറക്കി പ്രതികളുടെ വാഹനത്തിൽ കയറ്റി കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വ്യാപാരിയുടെ കൈവശം ഉണ്ടായിരുന്ന 600 ഗ്രാം സ്വർണ്ണാഭരണവും പണവും തട്ടിയെടുത്ത് റോഡിൽ ഉപേക്ഷിച്ച കാര്യത്തിന് റിപ്പോർട്ടായ കേസ്സിൽ ബഹു.പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രി. ആർ.ആനന്ദ് IPS, ബഹു.ചിറ്റൂർ ഡി.വൈ.എസ്.പി ശ്രി.സുന്ദരൻ, കേസ്സിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനായ മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രുപികരിച്ച് അന്വേഷണം നടത്തി വരവെ ഒളിവിൽ കഴിഞ്ഞു വരുന്ന ഈ കേസ്സിലെ മുഖ്യ സൂത്രധരാൻമ്മാരായ
1).അർജുൻ ആയാങ്കി(26) s/o രാജീവൻ, ആയാങ്കി വീട്,കപ്പക്കടവ്, അഴീക്കോട്,അഴിയ്ക്കൽ കണ്ണൂർ
2)മുഹമ്മദ് അനീസ് (30),s/o അഷറഫ്,പള്ളീച്ചൻ്റെ പുരയ്ക്കൽ വീട്,പരപ്പനങ്ങാടി(Po), മലപ്പുറം
എന്നീ പ്രതികളെ മഹാരാഷ്ട്ര പൂനെയിൽ നിന്ന് പിടികൂടിയിട്ടുള്ളതാണ്.
ബഹു.പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രി. ആർ.ആനന്ദ് IPSൻ്റെ ആജ്ഞാനുസാനരണം ബഹു.ചിറ്റൂർ ഡി.വൈ.എസ്.പി ശ്രി.സുന്ദരൻ അവറുകളുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ജെ.മാത്യു , SI സുജിത് SCPOമാരായ വിനോദ് കുമാർ ,U ജെബിൻഷാ ,വിനോദ്കുമാർ , CPO ഷിബു എന്നിവരുപ്പെടുന്ന പ്രതേക അന്വേഷണ സംഘം ആണ് പ്രതികളെ പൂനെയിൽ പോയി പ്രതികളെ പിടികൂടിയത്.