66,431 രൂപയുടെ ബില്‍ കുടിശിക; ഡിഇഒ ഓഫിസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി
ഒറ്റപ്പാലം:ബില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് വിദ്യാഭ്യാസ ജില്ലാ ഓഫിസിലേക്കുള്ള വൈദ്യുതി വിതരണം കെഎസ്ഇബി വിഛേദിച്ചു.
പണം അടച്ചതോടെ മൂന്ന് മണിക്കൂറിനു ശേഷം കണക്ഷൻ പുനഃസ്ഥാപിച്ചു. 66,431 രൂപ കുടിശിക വരുത്തിയതോടെയാണ് ഇന്നലെ രാവിലെ പത്തരയോടെ ഫ്യൂസ് ഊരിയത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ ഓഫിസും ഉപജില്ലാ ഓഫിസും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വൈദ്യുതി വിതരണം നിലച്ചതോടെ 2 ഓഫിസുകളിലെയും ജീവനക്കാര്‍ പ്രയാസത്തിലായി.