Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഡോക്ടേഴ്സ് ഡേ: ഡോക്ടർമാരെ ആദരിച്ചു.

Palakkad News by Palakkad News
3 years ago
in OTTAPPALAM
0
ഡോക്ടേഴ്സ് ഡേ: ഡോക്ടർമാരെ ആദരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

“ജൂലൈ 1 – ഡോക്ടേഴ്സ് ഡേ”ദിനാചരണത്തിന്റെ ഭാഗമായി ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബ്, ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആദരിച്ചു.

ദൈവത്തിനും മനുഷ്യനും ഇടയിലാണ് ഒരു ഡോക്ടറുടെ സ്ഥാനം. ഒരു രോഗിയിൽ സ്വന്തം അച്ഛനെയും അമ്മയെയും മകനെയും മകളെയും ആണ് ഏതോരു ഡോക്ടറും കാണുക. ഒരു ജീവൻ നഷ്ടപ്പെടുമ്പോൾ ഏറ്റവും അധികം കരയുന്നതും, മറിച്ച് ഒരു ജീവൻ രക്ഷിക്കാൻ പറ്റുമ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നതും ഒരു ഡോക്ടർ തന്നെയാണ്. മഹാമാരിയുടെ കെട്ടകാലത്തും ജീവൻ വെടിഞ്ഞ് മറ്റുള്ളവർക്ക് ഉയിരേകിയ ദൈവതുല്യരെ കൈയോങ്ങുമ്പോൾ ഒന്നോർക്കുക ഓരോ ആശുപത്രിയിലും ദിവസവും എത്ര ഡോക്ടർമാർ സ്വന്തം ഉറക്കം കളഞ്ഞ് ജീവനുകൾ രക്ഷിക്കുന്നു.

ഇന്ന് ഡോക്ടർമാരുടെ ദിനമാണ്. തിരിക്ക് പിടിച്ച ജീവിതത്തില്‍ ഡോക്ടര്‍മാര്‍ ആചരിക്കുന്ന ഒരേയൊരു ദിനമായിരിക്കും ഇത്. രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്‌സ് ദിനം. വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ട് നിസ്വാര്‍ത്ഥ സേവനത്തിലൂടെ നാടിന്റെ പുരോഗതിയ്ക്കായി പോരാടുന്ന ഡോക്ടര്‍മാരെ ആദരിക്കാനാണ് ഡോക്‌ടേഴ്‌സ് ദിനം ആചരിക്കുന്നത്. 1991 ജൂലൈ 1 മുതലാണ് രാജ്യത്ത് ഡോക്ടർമാരുടെ ദിനാചരണം ആരംഭിച്ചത്.

രോഗിക്ക് മുന്നില്‍ ഡോക്ടര്‍ ഇന്നും ദൈവമാണ്. എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. ഈ ദിനമാണ് സമൂഹത്തില്‍ പകരം വയ്ക്കാനാവാത്ത സേവനങ്ങള്‍ നല്‍കുന്ന ഡോക്ടര്‍മാരുടെ മാതൃകാ ജീവിതം ഉയര്‍ത്തിക്കാട്ടാനും അവരെയെല്ലാം അനുസ്മരിക്കാനുമായി ഉപയോഗിക്കുന്നത്.

നമ്മുടെ സമൂഹത്തെ ആരോഗ്യമുള്ളതാക്കി മാറ്റാന്‍ 24 മണിക്കൂറും കഠിനാധ്വാനം ചെയ്യുന്ന എന്റെ പ്രിയപ്പെട്ട ഓരോ ഡോക്ടര്‍മാരെയും ഡോക്‌ടേഴ്‌സ് ദിനത്തില്‍ അഭിനന്ദിക്കുന്നു.

പൊതുജനങ്ങളുടെ ക്ഷേമത്തിനായി നമ്മുടെ ഡോക്ടർമാർ നല്‍കുന്ന ബൃഹത്തായ സംഭാവനകള്‍ക്ക് നീതി പകരാന്‍ വാക്കുകള്‍ക്കാവില്ല.

ഡോ.ധന്യ.എസ്.പി, ഡോ.യാഹ് യ ബാബു.ടി എസ്, ഡോ.അശ്വതി മോഹൻ.കെ തുടങ്ങിയവരെ ആദരിച്ചുകൊണ്ട് ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിന്റെ ചാർട്ടർ പ്രസിഡണ്ട് ഡോ.എ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് മണികണ്ഠൻ മഠത്തിൽ അദ്ധ്യക്ഷനായിരുന്നു.

ലയൺസ് ക്ലബ്ബിൻറെ വൈസ് പ്രസിഡണ്ട് മാരായ ഡോ.സതീഷ്.ടി, രാജീവ് മാടമ്പി, ഡയറക്ടർ ബോർഡ് ചെയർമാൻ പി.പ്രസാദ്, ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഇൻസ്പെക്ടർ ഷിജു.വി.വി, നഴ്സിംഗ് ഓഫീസർ പ്രിയ.പി, തുടങ്ങിയവർ നേതൃത്വം നൽകി.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാമദാസ്.വി.എസ് സ്വാഗതവും, ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിൻറെ സെക്രട്ടറി ഭാസ്കർ പെരുമ്പിലാവിൽ നന്ദിയും പറഞ്ഞു.

Previous Post

പന്നിയങ്കര ടോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Next Post

ഷാഫി പറമ്ബിലിനതിരെ പരസ്യ പ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News