സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്; പി.കെ ശശിക്കെതിരേ നടപടിക്ക് സാധ്യത
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പങ്കെടുക്കും.
പാര്‍ട്ടിയില്‍ മുന്‍ സമ്മേളനകാലത്ത് ഉടലെടുത്ത വിഭാഗിയത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തുടര്‍ അച്ചടക്കനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യും. ജില്ലാ കമ്മറ്റിയോഗത്തില്‍ നടപടികള്‍ വിശദീകരിക്കും.
പി.കെ.ശശി ഉള്‍പ്പെടെയുള്ളര്‍ക്കെതിരേ നടപടിയെടുത്തേക്കും.
ജില്ലയിലെ വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കിയത് സെക്രട്ടറിയറ്റ് അംഗങ്ങളായ പി.കെ. ശശി, വി.കെ. ചന്ദ്രന്, ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണി തുടങ്ങിയവരെന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു.