വില്ലേജ് അസിസ്റ്റന്റിനെ സസ്പെന്‍ഡ് ചെയ്തു
പാലക്കാട് താലൂക്ക് പുതുപ്പരിയാരം 2 വിലേജിലെ വില്ലേജ് അസിസ്റ്റന്റ് കെ.പി അലക്സിനെ അച്ചടക്ക നടപടിയുടെ ഭാഗമായി 1960 ലെ കേരള സിവില്‍ സര്‍വീസുകള്‍ (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1)(എ) പ്രകാരം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു കൊണ്ട് ജില്ല കലക്ടര്‍ ഉത്തരവിട്ടു.
അലക്സ് കെ.പി എന്നവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാലക്കാട് തഹസില്‍ദാര്‍ മുന്‍പാകെ പരാതികള്‍ ലഭ്യമായ സാഹചര്യത്തിലും സ്ഥലം അളക്കുന്നതിനായി പാരിതോഷികം കൈപ്പറ്റുകയും പിന്നീട് ആയത് തിരിച്ചു നല്‍കുകയും സ്ഥലം അളക്കുന്നതില്‍ തെറ്റിദ്ധരിപ്പിക്കുക, പൊതുജനങ്ങളോട് മോശമായും അപമര്യാദയായും അഹംഭാവത്തോടെയും പെരുമാറിയെന്നും കോടതി സംബന്ധമായ വിഷയങ്ങളില്‍ കാലതാമസം വരുത്തുന്നതായും വ്യക്തമാക്കി നിരവധി പരാതികള്‍ പാലക്കാട് തഹസില്‍ദാര്‍ മുമ്പാകെ ലഭ്യമായ സാഹചര്യത്തിലാണ് നടപടി.