മന്ത്രിമാർക്കും എം ൽ എ മാർക്കും പ്രതിഷേധത്തിന്റെ ഒരുപിടി നെല്ലും ഒരു
നാളികേരവും അയച്ച് ബി ഡി ജെ എസ്
പാലക്കാട്. രണ്ടാം വിളയിലെ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക്
നൽകാത്തതിലും, നാളികേരസംഭരണം കാര്യക്ഷമമാ ക്കാത്തത്തിലും പ്രതിഷേധിച്ച്
ബി ഡി ജെ എസ് പാലക്കാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ
കളക്ടറേറ്റിലേക്കു മാർച്ചും ധർണയും നടത്തി. മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ
മന്ത്രിമാർക്കും, എല്ലാ എം ൽ എ മാർക്കും ഒരു പിടി നെല്ലും ഒരു നാളികേരവും
പ്രധിഷേധ കുറിപ്പും അയച്ചു കൊടുത്തു.
രണ്ടാം വിളയിൽ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനാൽ കർഷകർ ഏറെ
ബുദ്ധിമുട്ടിലാണ്..പുതുതായി കൃഷി ഇറക്കാനുള്ള വിത്തും വളവും വാങ്ങാൻ
കഴിയാതെ കടക്കെണിയിലാണ് കർഷകരെന്ന് ധർണ്ണ ഉദ് ഘാടനം ചെയ്തുകൊണ്ട് ബി ഡി
ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ അനുരാഗ് പറഞ്ഞു.
നാളികേര സംഭരണം കാര്യക്ഷമ മല്ലാത്തതിനാൽ ഏഴു രൂപയാണ് ഒരു നാളികരരത്തിന്
കർഷകർക്ക് ഇപ്പോൾ ലഭിക്കുന്നത്. വില ഇടിവ്മൂലം കർഷകർദുരിതത്തിലാണ്.
മുൻകാലങ്ങളിൽ ഒരു നാളികേരത്തിനു ഇരുപതു രൂപ വരെ ലഭിച്ചിരുന്നു.സർക്കാർ
സംഭരണം നിർത്തലാക്കിയതും, സംഭരണ വില കുറച്ചതും വിലതകർച്ചക്ക്
കാരണമായെന്നും അദ്ദേഹം പറഞ്ഞു.
ബി ഡി ജെ എസ് ജില്ല പ്രസിഡന്റ് അഡ്വ കെ രഘു അധ്യക്ഷത വഹിച്ചു.
സംഭരിച്ച നെല്ലിന്റെ മുഴുവൻ തുകയും കൈപ്പറ്റു രസീതിയിൽ പറഞ്ഞ ബാങ്ക് വഴി
ഉടൻ നൽകുക, നെല്ലിന്റെ സംഭരണ വില കിലോക്ക് 35 രൂപ ആക്കുക, എല്ലാ കൃഷി
ഭവനുകൾവഴി കിലോക്ക് 45 രൂപ നിരക്കിൽ നാളികേര സംഭരണം നടത്തുക എന്നീ
ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം .
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ അരവിന്ദാക്ഷൻ, ജില്ല സെക്രട്ടറി
ഗംഗാധരൻ, ആർ അരവിന്ദാക്ഷൻ, ആർ ഉണ്ണികൃഷ്ണൻ, നിവിൻ ശിവദാസ്, എസ് ദിവാകരൻ,
സേതു ആറങ്ങോട്ട്, സി ആർ ജോഷ്, കെ ഉണ്ണികൃഷ്ണൻ, ചെല്ലപ്പൻ പൂടൂർ, സിസി
രാജേഷ് എന്നിവർ പ്രസംഗിച്ചു.