സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ഭവനഭേദനം, കവര്‍ച്ച തുടങ്ങിയ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പാലക്കാട് കുന്നത്തൂര്‍മേട് ചിറക്കാട് ജയറാം കോളനിയിലെ തങ്കരാജിനെ (ബൈജു-31) കാപ്പ നിയമപ്രകാരം വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി.
പൊലീസ് മേധാവി ആര്.ആനന്ദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ ഡോ.എസ്.ചിത്രയുടെ ഉത്തരവു പ്രകാരമാണു കാപ്പ ചുമത്തല്‍. അടിപിടി, മോഷണം, അന്യായമായി തടസ്സം സൃഷ്ടിക്കുക, വസ്തു കയ്യേറ്റം നടത്തുക,നിരോധിത ലഹരി മയക്കുമരുന്നു വില്പന നടത്തുക തുടങ്ങി ഒട്ടേറെ കേസുകള്‍ പ്രതിക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുണ്ട്. കൊടുങ്ങല്ലൂര്‍ എക്സൈസ് റേഞ്ചിനു കീഴില്‍ കഞ്ചാവു കേസുമുണ്ട്