ബാലികയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 51 വര്‍ഷം കഠിന തടവും 120000 രൂപ പിഴയും ശിക്ഷ വിധിച്ച് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി
ബാലികയെ പീഡിപ്പിച്ച കേസിലാണ് ഷോളയൂര്‍ സ്വദേശിയായ അഗസ്റ്റിന് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി 51 വര്‍ഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി ടി.സഞ്ജുവാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. ഈ കേസിലെ രണ്ടാം പ്രതിയെ വെറുതെ വിട്ടു. 2018 മെയ് മാസത്തില്‍ പലതവണ പ്രതി അന്യായക്കാരിയും കുടുംബവും താമസിക്കുന്ന വീട്ടില്‍ വച്ചും കൃഷിസ്ഥലത്തുള്ള ഷെഡില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.