അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഠൻ (26)ആണ് മരിച്ചത്. കാട്ടുപന്നി ആക്രമണമെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലായിരുന്നു.
ഷോളയൂർ ഊരിന്റെ ഉള്ളിൽ നടന്ന സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി.