കപ്പൂർ ഗ്രാമ പഞ്ചായത്തിൽ കുടുബശ്രീ സംരഭം ആരംഭിച്ചു
പട്ടാമ്പി: കപ്പൂർ ഗ്രാമ പഞ്ചായത്തിലെ നാലാംവാർഡിൽ മാവറ കുടുബശ്രീ അംഗം (കൈരളി) ആമിന കുട്ടി നേതൃത്വത്തിൽ ടൈലറിങ്ങ് യൂണിറ്റ് ആരംഭിച്ചു. കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ തുന്നൽ മെഷീനിൽ തുണി തുന്നിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി വിയു സുജിത അദ്ധ്യക്ഷയായി. ബ്ലോക്ക് മെമ്പർ വി കെ മുഹമ്മദ് റവാഫ്, കുടുബശ്രീ വൈസ് ചെയർ പേഴ്സൺ നിഷാ ബാബൂ, പഞ്ചായത്ത് ഇൻന്റേൺ രമ്യ, കിഷോർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. വാർഡ് മെമ്പർ ഹൈദർ അലി സ്വാഗതം പറഞ്ഞു സംരംഭക ആമിന കുട്ടി നന്ദി പറഞ്ഞു.