കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വാര്‍ഡുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന വിഹിതം വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് നഗരസഭ.
ഏതാനും പദ്ധതികള്‍ പ്രായോഗികമല്ലെന്ന് കണ്ട് നീക്കി വക്കേണ്ടി വന്നിട്ടുണ്ടെന്ന് ഉപാദ്ധ്യക്ഷൻ ഇ.കൃഷ്ണദാസ് കൗണ്‍സിലില്‍ അറിയിച്ചു. ഇത്തരം സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെ മാത്രമേ മുന്നോട്ടുപോകാനാവൂ. നഗര വികസനത്തിനായി കക്ഷിഭേദമന്യേ എല്ലാവരും ഒന്നിക്കണം. പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് നഗരസഭയെന്നും അദ്ദേഹം പറഞ്ഞു.