മസാജിംഗ് കേന്ദ്രത്തിന്‍്റെ മറവില്‍ ലഹരി വില്‍പ്പന നടത്തിയിരുന്ന യുവതി അറസ്റ്റില്‍. 11.70 ഗ്രാം എംഡിഎംഎയും യുവതിയില്‍ നിന്ന് പിടിച്ചെടുത്തു.
കണ്ണൂര്‍ സ്വദേശിനി ശില്‍പ്പയാണ് പൊലീസ് വലയിലായത്. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ലഹരി ഇടപാടുകാരുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പറഞ്ഞു.
മസാജിംഗ് കേന്ദ്രങ്ങളാണ് ലഹരി കൈമാറ്റത്തിനുള്ള സ്ഥലമായി ഉപയോഗിച്ചിരുന്നതെന്നും ശില്‍പ്പ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുന്‍പ് എംഡിഎംഎയുമായി പിടിയിലായ കുനിശേരി സ്വദേശി അഞ്ചല്‍, മഞ്ഞള്ളൂര്‍ സ്വദേശി മിഥുന് എന്നിവരെ പിന്തുടര്ന്നുള്ള അന്വേഷണമാണ് യുവതിയിലേക്ക് എത്തിച്ചത്.