ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
പല്ലശ്ശന. കൂടല്ലൂർ പുത്തൻവീട്ടിൽ വിശ്വൻ (19വയസ്സ്) നിര്യാതനായി. വല്ലങ്ങി വയലോരം റസ്റ്റോറന്റിനു സമീപത്തുവച്ച് തിങ്കളാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. വടക്കഞ്ചേരി ഐ ടി ഐ വിദ്യാർത്ഥിയും, ഡി വൈ എഫ് ഐ കൂടല്ലൂർ യൂണിറ്റ് മെമ്പറുമായ വിശ്വൻ്റെ അച്ചൻ പരേതനായ ശിവദാസനാണ്.
അമ്മ ബിന്ദു.
സഹോദരങ്ങൾ ജിഷ്ണു., വിഷ്ണു.
വലിയച്ചൻ്റെ മകൻ രാകേഷിനോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ രാകേഷ് പരിക്കുകളോടെ നെന്മാറ അവൈറ്റിസ് ആശുപത്രിയിൽ ചികിത്സയിലാണ്.