സെക്യൂരിറ്റി ജീവനക്കാരനെ നഗരസഭ കൗണ്‍സില മര്‍ദിച്ചതായി പരാതി
പാലക്കാട്: ജില്ല മാതൃശിശു ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി.
മര്‍ദനമേറ്റ ആലത്തൂര്‍ തൃപ്പാളൂര്‍ സ്വദേശി രമേഷ് (40) ജില്ല ആശുപത്രിയില്‍ ചികിത്സതേടി. ഞായറാഴ്ച രാത്രി 12ഓടെ രണ്ട് ബൈക്കിലെത്തിയ നാലംഗ സംഘം ആശുപത്രിയില്‍ അതിക്രമിച്ചുകയറി മര്‍ദിക്കുകയായിരുന്നുവെന്ന് രമേഷ് പറയുന്നു.
കോണ്‍ഗ്രസ് കൗണ്‍സിലര്‍ എഫ്.ബി ബഷീറാണ് പിന്നിലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ ആരോപിച്ചു. സംഭവത്തില്‍ ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ പരാതി നല്കി. ഞായറാഴ്ച രാത്രി എട്ടരയോടെ അത്യാഹിത വിഭാഗത്തില്‍ സുരക്ഷ ജീവനക്കാര്‍, വരിതെറ്റിച്ച് കടക്കാന്‍ ശ്രമിച്ച കൗണ്‍സിലറെ തടയുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ഇത് വാക്കേറ്റത്തിനിടയാക്കി. കൗണ്‍സിലര്‍ തിരികെ പോയി.
. പനി ബാധിച്ച കുഞ്ഞുമായി ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് ജില്ല ആശുപത്രിയിലെ മാതൃശിശു വിഭാഗത്തില്‍ ചികിത്സക്കെത്തിയത്. ഡോക്ടര്മാരില്ലാത്തതുകൊണ്ടുതന്നെ നല്ല തിരക്കുണ്ടായിരുന്നു. സെക്യൂരിറ്റി ഗാര്ഡുമുണ്ടായിരുന്നില്ല.
അനധികൃത ഇടപെടല്‍ ചോദ്യംചെയ്ത തനിക്കെതിരെ മര്‍ദിച്ചുവെന്ന് വ്യാജ ആരോപണമുന്നയിച്ചതാണെന്ന് പാലക്കാട് നഗരസഭ കൗണ്‍സിലര്‍ ബഷീര്‍