ആലത്തൂർ എടാംപറമ്പ് തടയണയിൽ യുവാവ് മുങ്ങി മരിച്ചു. തൃശ്ശൂർ ചേറ്റുപുഴ സ്വദേശി മോഹൻദാസ് മകൻ നിതു എന്ന യുവാവാണ് തടയണയിൽ മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. സുഹൃത്തായ ഫിറോസ് ആലിയയുടെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു. മക്കളുമൊത്ത് തടയണയിൽ കുളിക്കാൻ പോയതായിരുന്നു. ഫിറോസിന്റെ മക്കൾ അപകടത്തിൽ പെട്ടപ്പോൾ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.