കൊല്ലങ്കോട് ബി.ആർ.സിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വെള്ളവടി ദിനാചരണം – 2022 (വൈറ്റ് കെയ്ൻ ഡേ )
നെന്മാറ:-സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ കൊല്ലങ്കോട് ബി.ആർ.സിയിൽ വെച്ച് അന്താരാഷ്ട്ര വെള്ളവടി ദിനാചരണം ഒക്ടോബർ 15ന്,ശനിയാഴ്ച്ച രാവിലെ 10.30 ന് നെന്മാറയിലെ ഗാന്ധി പാർക്കിൽ വെച്ച് വളരെ വിപുലമായി തന്നെ സംഘടിപ്പിച്ചു. ഈ ദിനാചരണത്തിൻ്റെ ഭാഗമായി കാഴ്ച്ചയില്ലാത്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ബി.ആർ.സിയിൽ നിന്ന് ബസ് സ്റ്റാൻഡ് വരെ നടത്തിയ സന്ദേശറാലിയിൽ ജനപ്രതിനിധികളും, കുട്ടികളും, രക്ഷിതാക്കളും, ബി.ആർ.സി അംഗങ്ങളും പങ്കാളികളായി. കൃത്യം 10.30 ന് ആരംഭിച്ച പരിപാടി കൊല്ലങ്കോട് ബി. ആർ.സിയിലെ ബി.പി.സി ശ്രീ.സി.പി വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.. ഉദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് , ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.എച്ച് സെയ്താലിക്കുട്ടി അവർകൾ നിർവ്വഹിച്ചു.. സ്വാഗത പ്രസംഗം നടത്തിയത് ബി.ആർ.സി ട്രെയിനർ ശ്രീ.അബുതാഹിർ ആണ്.. ആശംസകൾ അർപ്പിച്ച് സംസാരിച്ചത് നെന്മാറയിലെ നന്മ ഫൗണ്ടേഷൻ പ്രതിനിധിയായ ശ്രീ.അബ്ബാസും ബി.ആർ.സി യിലെ സ്പെഷൽ എഡ്യൂക്കേറ്റർ ശ്രീമതി. T. E ഫാൻസിയും ചേർന്ന് ആണ്. ഇതിൽ വൈറ്റ് കെയ്ൻ പ്രാധാന്യത്തെക്കുറിച്ചും ഉപയോഗിക്കേണ്ട രീതിയും പരിചയപ്പെടുത്തി നൽകിയ അവബോധ ക്ലാസും എല്ലാവരെയും ഉൾപ്പെടുത്തി വൈറ്റ്കെയ്ൻ ഉപയോഗിച്ച് റോഡ് യാത്ര സംഘടിപ്പിച്ചതും GHSS നെന്മാറയിലെ അധ്യാപകനായ ശ്രീ.കെ.പി. രാജാമണി ആയിരുന്നു.ബി.ആർ.സിയുടെ ഭിന്നശേഷി വിഭാഗത്തിലെ ശ്രദ്ധേയമായ ഒരു തനത് പരിപാടിയായി നടത്തിയതും ഈ ദിനാചരണത്തിലൂടെ ജനങ്ങളിൽ വൈറ്റ് കെയ്നിനെ കുറിച്ചുള്ള ധാരണയും അവബോധവും വളർത്താനായി സാധിച്ചു..