ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി നീതി പാലിക്കുക,
ഇസാഫ് ബാങ്കിനു വേണ്ടിയുള്ള ലോക് അദാലത്ത് നിർത്തിവെയ്ക്കുക എന്നാവശ്യവുമായി മഹിളാ ജനത പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
പാലക്കാട് : ജില്ലാ കോടതി സമുച്ചയത്തിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ മഹിളാ ജനത സംസ്ഥാന ജനറൽ സെക്രട്ടറി നൗഫിയാ നസീർ ഉദ്ഘാടനം ചെയ്തു. മഹിളാ ജനത ജില്ലാ പ്രസിഡന്റ് പ്രസന്നാ മോഹൻ, മഹിളാ ജനത ജില്ലാ സെക്രട്ടറി എസ്.വിജയലക്ഷ്മി, നാഷണൽ ജനതാദൾ ജില്ലാ സെക്രട്ടറി എ.വിൻസെന്റ്, കോങ്ങാട് മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, മഹിളാ ജനത ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഷാ ഷിഹാബ്, ആയിഷ പുതുക്കോട്, ബാനു മൊയ്തീൻ മുബാറക്, പ്രസന്ന.വി, ശ്രീമതി.കെ, എ.നസീറ, റജുല ഷംസുദ്ദീൻ, എ. നൂർജഹാൻ, ജന്നത്ത് യൂസഫ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
.