ബുധൻ വൈകിട്ട് അഞ്ചോടെയാണ് ഗോവിന്ദരാജപുരം തടയണയുടെ താഴെ കോയമ്ബത്തൂർ തുടിയല്ലൂർ സ്വദേശി ഉദയശങ്കറിന്റെ മകൻ കെൽഷാവിൻ ഒഴുക്കിൽപ്പെട്ടത്
ചികിത്സയിലിരിക്കുന്ന കുന്നുംപുറത്തെ ബന്ധുവിനെ സന്ദർശിക്കാനാണ് ഉദയശങ്കറും മക്കളായ കെൻഷാവിനും അനുജൻ ടോണിയും
കൽപ്പാത്തിയിലെത്തിയത്. അച്ഛനും ചെറിയച്ഛനും അനിയനുമൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വൈകിട്ട് വീട്ടിലേക്ക് മടങ്ങാനിരുന്നതാണെങ്കിലും ചെറിയച്ഛൻ വിനോദ്കുമാറിനൊപ്പം കെൻഷാവിനും ടോണിയും കുളിക്കാൻ പുഴയിലേക്ക് പോയി. വിനോദ് കുമാറും ടോണിയും കുളി കഴിഞ്ഞ് കടവിൽനിന്ന് കയറാനിരിക്കെ പുഴയിലേക്കിറങ്ങിയ കെൻഷാവിൻ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ടൗൺ നോർത്ത് പൊലീസ് പറഞ്ഞു.
സ്കൂബ ഡൈവിങ് സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. രണ്ടാംദിവസത്തെ തിരച്ചിൽ വ്യാഴം വൈകിട്ട് നിർത്തി. . തുടിയല്ലൂർ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ്.