മലമ്പുഴ ഡാമിന്റെ ജല നിരപ്പ് ഇന്ന് (30/08/2022) 6.00 PM ന് 113.93 M ആണ്. റൂൾ കർവ്വ് ലെവൽ 113.91 M ആണ്. ഇത് റൂൾ കർവ്വ് ലെവലിനെക്കാൾ 2 CM കൂടുതലാണ്. വൃഷ്ടി പ്രദേശത്ത് മഴ പെയ്യുന്ന സാഹചര്യത്തിൽ ജല നിരപ്പ് ക്രമീകരിക്കുന്നതിനായി Spillway ഷട്ടറുകൾ നാളെ രാവിലെ (31/08/2022) 9.00AM ന് തുറക്കുന്നതാണ്. ഇതു മൂലം പുഴയിലെ ജല നിരപ്പ് ഉയരുമെന്നതിനാൽ മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപ്പുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവരം, മീൻ പിടുത്തക്കാരും, പുഴയിൽ ഇറങ്ങുന്നവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് അറിയിക്കുന്നു.