അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കുട്ടികളുടെ ഐസിയു സെപ്റ്റംബർ 15നകം സജ്ജമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രി വികസനത്തിനായി 7. 25 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.
ആശുപത്രിയെ അത്യാധുനിക മാതൃശിശു സംരക്ഷണ ആശുപത്രിയാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കും അട്ടപ്പാടിയിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ആരോഗ്യ, വനിത ശിശുവികസന വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.