യാക്കര കൊലപാതകം, ആറ് പേർ പിടിയിൽ
യാക്കരപുഴയിൽ യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ പിടിയിൽ. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷി (20)നെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കടാങ്കോട് സ്വദേശി ആർ. സുരാജ് (21), പൊൽപ്പുള്ളി കൂളിമുട്ടം സ്വദേശി എസ്. ഷമീർ (22) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
മറ്റുള്ള പ്രതികളെന്ന് പറയപ്പെടുന്ന കടാങ്കോട് സ്വദേശികളായ എസ്. ഹക്കീം (22), ആർ. അജയ് (21), കൊടുമ്പ് തിരുവാലത്തൂർ സ്വദേശി വി. ഋഷികേശ് (21), തിരുനെല്ലായി സ്വദേശി ടി. മദൻകുമാർ (24) എന്നിവരെയാണ് ചിറ്റൂർ പൊലീസ് കസ്റ്റഡിയിലെടുത്തതായി പറയപ്പെടുന്നു.