എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മുഴുവൻ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള സർക്കാർ നിർദ്ദേശം പാലിച്ച് പല്ലാവൂർ ഗവ: എൽ.പി.സ്കൂളിലെ മുഴുവൻ കുട്ടികളുടെയും ജീവനക്കാരുടെയും വീടുകളിൽ ആഗസ്റ്റ് 13 ന് ദേശീയ പതാക ഉയർത്തി. 294 കുട്ടികളുടെയും 17 ജീവനക്കാരുടെയും 255 വീടുകളിലാണ് പതാക ഉയർത്തിയത്. പല്ലശ്ശന ഗ്രാമപഞ്ചായത്ത് കുടുംബശ്രീയിൽ നിന്നും 30 രൂപ നിരക്കിൽ പതാക വാങ്ങിയാണ് ഹർ ഘർ തിരംഗ പരിപാടി വിജയത്തിലെത്തിച്ചത്.
പരിപാടി വിജയിപ്പിക്കുന്നതിന് ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ, പിടി എ പ്രസിഡണ്ട് എസ്.ജയ , എസ്.എം.സി ചെയർമാൻ എ.ഹാറൂൺ, വൈസ് പ്രസിഡണ്ട് മോഹനൻ , മദർ പി ടി എ പ്രസിഡണ്ട് ബി.ശരണ്യ,കൺവീനർ ബി.ഗീത എന്നിവരും അദ്ധ്യാപികമാരും കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി.
രണ്ട് തവണ സംസ്ഥാന പിടിഎ അവാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലയമാണ് പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ.
വാർത്ത. രാമദാസ് ജി കൂടല്ലൂർ.