പ്ലാച്ചിമട : പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര സമിതയും, സമര ഐക്യദാർഢ്യ സമിതിയും സംയുക്തമായിപ്ലാച്ചിമട സമരപന്തലിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ
” പ്ലാചിമടക്കാർക്ക് നീതി ഇനിയും വൈകരുത് “എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സത്യാഗ്രഹ സമരം ആരംഭിക്കുന്നു. കൂടംകുളം ആണവനിലയ സമരനായകനും, മനുഷ്യാവകാശ പ്രവർത്തകനുമായ എസ്. പി ഉദയകുമാർ ഉദ്ഘാടനം നിർവഹിക്കും. രാഷ്രീയ, സാമൂഹിക, പാരിസ്ഥിതിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും.