നെല്ലിയാമ്പതി ഫോറസ്റ്റ് ഓഫീസറെ കാൺമാനില്ലെന്ന് പരാതി
വനം വകുപ്പ് നെല്ലിയാമ്പതി സെക്ഷനിലെ ബീറ്റ്ഫോറസ്റ്റ് ഓഫീസർ അനൂപ് ചന്ദ്രനെ (44) കാൺമാനില്ലെന്ന് പിതാവ് ചന്ദ്രശേഖരൻ പിള്ള കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഭക്തനും വിശ്വാസിയുമായ അനൂപ് ചന്ദ്രൻ ക്ഷേത്ര ദർശനത്തിനായി പോയതായിരിക്കാമെന്നാണ് സഹപ്രവർത്തകരുടെ നിഗമനം.
11-ാം തിയതി വൈകീട്ട് നാലിനും ആറിനുമിടയിലാണ് കാണാതായതെന്ന് പറയുന്നു. കൊല്ലങ്കോട് ഭവനിലാണ് താമസം. 15-ാം തിയതി വരെ അവധിയെടുത്തതായും പറയുന്നു.