11 മ
62 ക
ചിറ്റിലഞ്ചേരി ഡി. വൈ. എഫ്. ഐ വനിത നേതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ അഞ്ചുമൂർത്തിമംഗലം ചീകോട് പയ്യകുണ്ടിൽ സുജീഷിനെ (24) ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കൃത്യത്തിനുശേഷം സുജീഷ് ആലത്തൂർ പൊലീസിൽ കീഴടങ്ങുകയായിരുന്നു.
കൊന്നല്ലൂരിൽ ശിവദാസന്റെ മകൾ സൂര്യപ്രിയയാണ് (24) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഡി. വൈ. എഫ്. ഐ ആലത്തൂർ മേഖല കമ്മിറ്റി അംഗവും കൊന്നല്ലൂർ യൂനിറ്റ് സെക്രട്ടറിയുമായിരുന്നു സൂര്യപ്രിയ.