അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയുടേത് അടക്കമുള്ള വനാവകാശ നിയമപ്രകാരം സർക്കാർ അനുവദിച്ച പട്ടയങ്ങൾ വള്ളിയമ്മാൾ ഗുരുകുലം എന്ന സ്വകാര്യ ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിന്റെ ഉടമ പണയമെന്ന വ്യാജേന കൈവശപ്പെടുത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
അഗളി ഡിവൈ. എസ്. പിക്കാണ് അന്വേഷണ ചുമതല. പട്ടയം കൈവശപ്പെടുത്തുന്നതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്ന് ഇവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.