പാലക്കാട് : യുവമോർച്ച നടത്തിയ തിരംഗ് യാത്രയിൽ ദേശീയപതാകയെ ദുരുപയോഗം
ചെയ്ത് അപമാനിച്ചതിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പോലീസിൽ പരാതി
നൽകി.പാലക്കാട് ടൗണിൽ കഴിഞ്ഞ ദിവസം യുവമോർച്ച ജില്ലാ കമ്മിറ്റി
സംഘടിപ്പിച്ച പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയ പതാക വീശുകയും
നിലത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ
പ്രചരിച്ചിരുന്നു.ദേശീയ പതാക ഉപയോഗിക്കുന്നതിനു കൃത്യമായ നേരവും
കാലവുമൊക്കെ ഉണ്ടായിരിക്കെ യുവമോർച്ച ചെയ്തത് ദേശീയ പാതകയോടുള്ള
അനാദരവാണെന്നും യൂത്ത്കോൺഗ്രസ്സ് ആരോപിച്ചു. പാലക്കാട് എസ് പി,നോർത്ത്
പോലീസ് ഇൻസ്പെക്ടർ എന്നിവർക്കാണ് യൂത്ത് കോൺഗ്രസ്സ് പരാതി നൽകിയത്.
ദേശീയപതാകയോടുള്ള അനാദരവിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി
കെഎം ഫെബിൻഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫിറോസ്ബാബു
അധ്യക്ഷത വഹിച്ചു. ,സംസ്ഥാന നിർവാഹക സമിതി അംഗം എം.പ്രശോഭ്, ജില്ലാ
ഭാരവാഹികളായ വിനോദ് ചെറാട്, സി വിഷ്ണു, സി നിഖിൽ, ജിതേഷ് നാരായണൻ,പ്രതീഷ്
മാധവൻ നിയോജകമണ്ഡലം പ്രസിഡന്റുമാരായ കെ. സദ്ദാം ഹുസൈൻ, ഷഫീക്ക്
അത്തിക്കോട്, രതീഷ് തസ്രാക്ക്,കെ എസ്. യു ജില്ലാ പ്രസിഡന്റ് കെഎസ് ജയഘോഷ്
എന്നിവർ പ്രസംഗിച്ചു