കോമൺവെൽത്ത് ഗെയിംസിൽ മലയാളിതാരം ശ്രീശങ്കർ രാജ്യത്തിന്റെ അഭിമാനമായി മാറിയപ്പോൾ ഒരു നാട് മുഴുവൻ ആഘോഷ ലഹരിയിലായിരുന്നു. ഇംഗ്ലീഷ് മണ്ണിൽ വീരഗാഥ രചിച്ച് പാലക്കാടിന്റെ സ്വന്തം ശ്രീ ബർമിങ്ഹാമിലെ ജമ്ബിങ് പിറ്റിൽ 8.08 മീറ്റർ ദൂരം പിന്നിട്ടാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ശ്രീയുടെ രാജ്യാന്തര തലത്തിലെ ആദ്യ പ്രധാന മെഡൽ നേട്ടം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ജന്മനാടായ യാക്കരയിൽ ആഘോഷിച്ചത്.