ചിറ്റൂർ അത്തിക്കോട് പ്രദേശത്ത് ഡിവൈഎഫ്ഐ, എസ്ഡിപിഐ സംഘടനകളിലെ പ്രവർത്തനം അവസാനിപ്പിച്ച് നിരവധി ചെറുപ്പക്കാർ യൂത്ത് കോൺഗ്രസിൽ അംഗങ്ങളായി. യൂത്ത് കോൺഗ്രസിലേക്ക് ചേർന്നവർക്ക് മണ്ഡലം പ്രസിഡന്റിന്റെയും മറ്റു ഭാരവാഹികളുടെയും നേതൃത്വത്തിൽ ചിറ്റൂരിൽ ഊഷ്മളമായ സ്വീകരണം നൽകി.