അട്ടപ്പാടിയിലെ മധുവധക്കേസിൽ ഹൈക്കോടതിയുടെ കേസിന്റെ വിചാരണ ഒരു മാസത്തിനകം പൂർത്തിയാക്കാൻ വിചാരണകോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. പുതിയ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസം കൂടുതൽ സാക്ഷികളെ വിസ്തരിക്കും. ദിവസവും അഞ്ച് സാക്ഷികളെ വീതമാണ് വിസ്തരിക്കുക. കേസിലെ സാക്ഷികളുടെ കൂറുമാറ്റം പ്രോസിക്യൂഷന് തിരിച്ചടിയാകുന്നുണ്ട്.