അഗളി : വീട്ടുവളപ്പിൽ കഞ്ചാവ് ചെടി
വളർത്തിയ പാലക്കാട് സ്വദേശി പിടിയിൽ.
അട്ടപ്പാടി ട്രൈബൽ താലൂക്കിൽ അഗളി വില്ലേജിൽ ഭൂതിവഴി ഊര് വീട്ടിൽ രാധാകൃഷ്ണൻ ആണ് പിടിയിലായത് ബി.ജെ.പിയുടെ മുൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ആയിരുന്നു.
പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിൽ വളർത്തിയ ഏകദേശം അഞ്ച് മാസം പ്രായമുള്ള 20 കഞ്ചാവ് ചെടികൾ കണ്ടെടുത്തത്.
പ്രിവന്റിവ് ഓഫിസർ ടി.പി. മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സുമേഷ്, വിജീഷ് കുമാർ, ഷാബു, വനിത സിവിൽ എക്സൈസ് ഓഫിസർ നിമ്മി, ഡ്രൈവർ പ്രദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.