നെല്ലിയാമ്പതിയിൽ ഉരുൾപൊട്ടൽ; ആളപായമി
നെല്ലിയാമ്പതിയിൽ ഉരുൾപൊട്ടലുണ്ടായി. മണലാരു എസ്റ്റേറ്റ് ലില്ലി കാരപ്പാടിയിലാണ് ഉരുൾ പൊട്ടിയത്. എന്നാൽ ആളപായമില്ലാത്തത് ആശ്വാസമായി ചുരം പാതയിൽ മരപ്പാലത്തിന് മുകൾ ഭാഗത്തും മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗതം മുടങ്ങി.
ഈ സാഹചര്യത്തിൽ ഓഗസ്റ്റ് അഞ്ച് വരെ നെല്ലിയാമ്പതി ഭാഗങ്ങളിലേക്കുള്ള വിനോദ യാത്ര പൂർണ്ണമായും നിരോധിച്ചതായി ജില്ലാ ഭരണകുടം അറിയിച്ചു. നിലവിൽ നെല്ലിയാമ്പതിയിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. ഏഴ് കുടുംബങ്ങളിലെ 25 പേരെയാണ് ഇവിടേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്.