കാട്ടുപന്നി ആക്രമണത്തില്‍ കഴിഞ്ഞ ദിവസം പരിക്കേറ്റ പാലക്കാട് മംഗലംഡാം സ്വദേശി വേലു(52) മരിച്ചു.
കഴിഞ്ഞ ദിവസം കരിങ്കയം ഫോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചായിരുന്നു കാട്ടുപന്നി റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ വേലുവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ പ്രദേശവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകിട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു.