ക്ലാസ് മുറിയില്‍ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി, ആശുപത്രിയിൽ
ക്ലാസ് മുറിയില്‍ കടന്ന പാമ്പ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി.പാമ്പ് കടിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ ഉടന്‍തന്നെ പ്രവേശിപ്പിച്ചു. പാലക്കാട് മങ്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
ക്ലാസ് മുറിക്കകത്ത് പാമ്ബിനെ അബദ്ധത്തില്‍ ചവിട്ടിയപ്പോള്‍ കാലില്‍ ചുറ്റുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ പാമ്ബ് കടി ഏറ്റിട്ടില്ലെന്നാണ് നിഗമനം. എങ്കിലും 24 മണിക്കൂര്‍ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷിക്കും.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം.