കോട്ടോപ്പാടം: എം എസ് എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പത്തുവർഷക്കാലം നിയമസഭാ സാമാജികൻ,വികലാംഗ ക്ഷേമ കോർപ്പറേഷൻ ബോർഡ് ചെയർമാൻ,ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് , കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് തുടങ്ങി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു കല്ലടി മുഹമ്മദ് സാഹിബിന്റെ നാമോദയത്തിൽ നൽകുന്ന നാലാമത് മെമ്മോറിയൽ അവാർഡ് ആണ് വിതരണം ചെയ്തത്. അനുമോദന ചടങ്ങ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മണ്ണാർക്കാടിന്റെ നിയമസഭാ സാമാജികൻ കൂടി ആയ അഡ്വ. എൻ ഷംസുദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് റാഷിഖ് കൊങ്ങത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് സെക്രട്ടറി കല്ലടി അബൂബക്കർ,പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പാറശ്ശേരി ഹസ്സൻ,മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി ഹമീദ് കൊമ്പത്ത്,കെ ടി അബ്ദുള്ള,ജില്ലാ എം എസ് എഫ് പ്രസിഡന്റ് ഹംസ കെ യൂ,യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി മുനീർ താളിയിൽ,ഹാരിത സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷ മറിയം,മണ്ഡലം എം എസ് എഫ് പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പടുവിൽ മാനു,പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ സൈനുദ്ധീൻ താളിയിൽ, റഫീഖ് കൊങ്ങത്ത്,ശറഫുദ്ധീൻ കച്ചേരിപറമ്പ്,ഷൗക്കത്ത് തിരുവിഴാംകുന്ന്, ഉനൈസ് കൊമ്പം, ഷബീബ് സി ടി, ബിലാൽ അരിയൂർ, വഹാബ് ഭീമനാട് എന്നിവർ സംബന്ധിച്ചു. ചടങ്ങിന് എം എസ് എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സുൽഫിക്കർ പുറ്റാനിക്കാട് സ്വാഗതവും ട്രഷറർ ബസിത്ത് ഭീമനാട് നന്ദിയും പറഞ്ഞു