പാലക്കാട്:- കേരള പോലീസ് സേനക്ക് നന്മയുടെ പുതിയ ഭാവവും, മുഖവും പകര്‍ന്നു നല്‍കുന്നതിന് നൂതന ആശയങ്ങള്‍ കൊണ്ടുവന്ന് നടപ്പിലാക്കിയ ഐജി പി. വിജയന് ഐപിഎസ് ഇന്ന് പാലക്കാട് എത്തുന്നു.
നന്മ ഫൗണ്ടേഷന് പാലക്കാട് ജില്ലാ കമ്മിറ്റി
‘ഗോഡ്സ് ഓണ്‍ ചില്‍ഡ്രന്‍സ്’എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കേഞ്ചേരി കണക്കന് തുരുത്തിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്ക് വേണ്ടി നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കര്‍മ്മം അദ്ദേഹം നിര്‍വഹിക്കും.
ഉച്ചക്ക് ഒരു മണിക്ക് ജില്ലാ പോലീസുമായി ചേര്‍ന്ന് നന്മ ഫൗണ്ടേഷന് സൗത്ത് പോലീസ് സ്റ്റേഷന് കവാടത്തിനടുത്ത് ഒരുക്കുന്ന
‘അക്ഷയപാത്രം’ ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ ഗുണഭോക്താക്കള്‍ക്കായി തുറന്നു കൊടുക്കും. ആരോരുമില്ലാതെ തെരുവോരങ്ങളില്‍ പട്ടിണി കിടക്കുന്ന പാവങ്ങള്‍ക്ക് ദിവസേന സൗജന്യ ഭക്ഷണം നല്‍കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
പറളി ടി എ ജെ ബി എസ് സ്കൂളിലെ കുട്ടികള്‍ക്ക് നല്കുന്ന പഠനോപകരണങ്ങളുടെ വിതരണവും അദ്ദേഹം നിര്‍വഹിക്കും.
പുണ്യം പൂങ്കാവനം, സ്റ്റുഡന്റ് കേഡറ്റ് പോലീസ് തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികള്‍ക്ക് രൂപം നല്‍കിയത് ഐജി പി.വിജയനാണ്.
വൈകുന്നേരം നാലുമണിക്ക് കെപിഎം റീജന്‍സിയില്‍ വെച്ച് നടക്കുന്ന നന്മ പ്രവര്‍ത്തകരുടെ സംഗമത്തില്‍ അംഗങ്ങളുമായി ഐജി സംവദിക്കും.
ജില്ലാ പ്രസിഡണ്ട് റിട്ടയേര്‍ഡ് ഡിവൈഎസ്പി മുഹമ്മദ് കാസിം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലയിലെ വാണിജ്യ വ്യവസായ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.