പാലക്കാട് നഗരസഭാ മുൻ കൗൺസിലറും സിപിഐ നേതാവുമായിരുന്ന കെ. കെ. കാജാ
ഹുസൈൻ എൻസിപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി
ഓഫീസിൽ വെച്ച് ജില്ലാ പ്രസിഡൻറ് എ രാമസ്വാമി സംസ്ഥാന ജനറൽ സെക്രട്ടറി പി
എ റസാഖ് മൗലവി എന്നിവർ കാജാഹുസൈനെ എൻസിപി അംഗത്വം നൽകി സ്വീകരിച്ചു.
യോഗത്തിൽ പാലക്കാട് എൻസിപി ബ്ലോക്ക് പ്രസിഡൻറ് കബീർ വെണ്ണക്കര അധ്യക്ഷത
വഹിച്ചു. എൻസിപി നേതാക്കളായ ഓട്ടൂർ ഉണ്ണികൃഷ്ണൻ സൈഫുദ്ദീൻ കിച്ചലു പി.ടി.
ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.