അഗളി കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ സർക്കാർ അവഗണിക്കുന്നുവന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ഇന്നലെ സമരം നടത്തി. ആശുപത്രിക്ക് മുന്നിൽ പ്രതീകാത്മക തെരുവു ചികിത്സ ഒരുക്കിയായിരുന്നു പ്രതിഷേധം. സംസ്ഥാന സെക്രട്ടറി ഡോ. പി സരിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഷിബു സിറിയക്ക് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ കെ. ജെ. മാത്യു, കനകരാജ്, സെന്തിൽ കുമാർ, സതീഷ് പുതൂർ, രാജൻ ആമ്പാടത്ത്, സിജാദ് അമ്പലപ്പാറ, ജോബി കുരുവിക്കാട്ടിൽ, സന്തോഷ് ആനക്കട്ടി, രംഗസ്വാമി, അക്ഷയ്, സതീഷ് ധോണിക്കുണ്ട്, സെനിൽ ഷാറൂഖ് എന്നിവർ പങ്കെടുത്തു