പട്ടാമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ കണ്ടെത്തി. . തിങ്കൾ വൈകുന്നേരം 8. 15 നാണ് യുവതി പുഴയിൽ ചാടിയത്. പട്ടാമ്പി ആമയൂർ സ്വദേശി രേഷ്മ (31) ആണ് പുഴയിലേക്ക് ചാടിയത്. രാവിലെ മുതൽ കാണാൻ ഇല്ലെന്നു പറഞ്ഞു വീട്ടുകാർ കൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യുവതിക്കായി ഫയർഫോഴ്സും, പോലീസും, നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയാണ് ഇന്ന് കാലത്ത് കണ്ടെത്തുകയായിരുന്നു.