പാലക്കാട് സമ്പത്ത് കസ്റ്റഡി മരണത്തിൽ രണ്ട് പോലീസുകാരെ വെറുതെ വിട്ടു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഡി. വൈ. എസ്. പി സി. കെ രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ ബിനു ഇട്ടൂപ്പ് എന്നിവരെയാണ് സിബിഐ പ്രത്യേക കോടതി വെറുതെവിട്ടത്.
2010 മാർച്ച് 29നാണ് സമ്ബത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ഈ രണ്ട് ഉദ്യോഗസ്ഥർ പോലീസ് രേഖകൾ തിരുത്തി കൃത്രിമം കാണിച്ചു എന്നതായിരുന്നു ആരോപണം. മറ്റ് പോലീസ് ഓഫീസർമാർക്ക് പണം വാഗ്ദാനം ചെയ്ത് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നുമുള്ള കുറ്റവും ഇവർക്കെതിരെ ചുമത്തിയിരുന്നു.