പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച്, നാഷണൽ ജനതാദൾ, പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ സമരം യുവജനത ജില്ലാ പ്രസിഡന്റ് കെ. ടി അഫ്സൽ ഉദ്ഘാടനം ചെയ്തു, നാഷണൽ ജനതാദൾ ജില്ലാ പ്രസിഡന്റ് സി. എം കുഞ്ഞിമൊയ്തു അദ്ധ്യക്ഷത വഹിച്ചു, ജില്ലാ കമ്മിറ്റി അംഗം കെ. ടി വീരാൻ കുട്ടി, , മഹിളാ ജനത ജില്ലാ പ്രസിഡന്റ് പ്രസന്ന മോഹൻ, മഹിളാ ജനത ജില്ലാ സെക്രട്ടറി എസ് വിജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.