പാലക്കാട് വിചാരണ തുടങ്ങാനിരിക്കെ പ്രതിയും സംഘവും തട്ടിക്കൊണ്ടുപോയ പോക്സോ കേസിലെ അതീജിവിതയെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി.
പോക്സോ കേസില്‍ പ്രതിയായ കുട്ടിയുടെ ചെറിയച്ഛന് വേണ്ടി അമ്മയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ചത് ഗുരുവായൂരിലായിരുന്നു. പ്രത്യേക അന്വേഷണസംഘം ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
വനിതാപൊലീസിന്റെ സാന്നിധ്യത്തില്‍ രാത്രിയോടെ പാലക്കാടെത്തിച്ച 11കാരിയെ കുട്ടികളുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ചൈല്‍ഡ് വെല്‍ഫെയര്‍കമ്മറ്റിക്ക് മുന്‍പാകെ കുട്ടിയെ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും.