പാലക്കാട്:
പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഉം പാലക്കാട് എക്സൈസ് സർക്കിൾ ഉം സംയുക്തമായി ചേർന്ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധന യിൽ ഷാലിമാർ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട് മെന്റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ടുവന്ന
10.250 കിലോഗ്രാം കഞ്ചാവ് പിടികൂടി പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ 6 ലക്ഷത്തോളം രൂപ വില വരും. കഞ്ചാവ് കടത്തിയവരെ പിടികൂടുവാൻ എക്സൈസ് അന്വേഷണം ആരംഭിച്ചു . ട്രെയിനിലെ പരിശോധന കർശനമായി തുടരുമെന്ന് ആർ.പി.എഫ്. കമാൻഡന്റ് ജെതിൻ ബി. രാജ് അറിയിച്ചു.
ഇന്നത്തെ പരിശോധനയിൽ ആർ.പി.എഫ്.സി.ഐ.
കേശവദാസ്, എസ്.ഐ. അജിത് അശോക്, എ.എസ്.ഐ.മാരായ സജു കെ., രവി എം., ഹെഡ് കോൺസ്റ്റബിൾ. എൻ.അശോക്, എക്സൈസ് സിവിൽ ഓഫീസർ മാരായ ജി.ഷിജു, എം. മഹേഷ്, സെൽവകുമാർ എന്നിവർ പങ്കെടുത്തു..