പത്ത് കിലോ ചന്ദനവുമായി രണ്ട് പേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റു ചെയ്തു. പരുത്തിപ്പുള്ളി ചിറപ്പാടം (28), അട്ടപ്പാടി ഷോളയൂർ പെട്ടിക്കൽ ഊരിലെ വെള്ളിങ്കിരി (28) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.
മണ്ണാർക്കാട് അട്ടപ്പാടി റോഡിൽ ആണ്ടിപ്പാടം ഭാഗത്ത് നിന്നാണ് ഇവർ പിടിയിലായത്. കഷ്ണങ്ങളാക്കിയ ചന്ദനം നിറച്ച ബാഗുമായി നടന്ന് പോകുമ്പോൾ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. ഡിവൈഎസ്പി വി. എ കൃഷ്ണദാസിന്റെ നിർദേശ പ്രകാരം എസ്ഐ കെ ആർ ജസ്റ്റിൻ, സിപിഒമാരായ കെ. സന്തോഷ്, പി. ഉമേഷ്, കെ. കമറുദ്ദീൻ, പി. സഹദ് എന്നിവരാണ് പിടികൂടിയത്.