പല്ലശ്ശന. പല്ലാവൂർ ഗവൺമെന്റ് എൽ.പി.സ്കൂളിൽ ഒരാഴ്ച നീണ്ടുനിന്ന വായനാവാര പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് എഴുത്തുകാരനുമായി അഭിമുഖം സംഘടിപ്പിച്ചു. വായന തുടർന്നുകൊണ്ടെയിരിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. പ്രശസ്ത സാഹിത്യകാരൻ ബി.സി. മോഹനൻ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ എ ഹാറൂൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ബി.സി.മോഹനനെ പല്ലാവൂർ വിദ്യാലയം ആദരിച്ചു. കുട്ടികൾ കുഞ്ഞുണ്ണി മാഷ്, സുഗതകുമാരി, ഒ വി.വിജയൻ , കമല സുരയ്യ, വൈക്കം മുഹമ്മദ് ബഷീർ എന്നിവരായി വന്ന് കുട്ടികളോട് സംവദിച്ചു.
ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ, ഡി.പ്രിയസൂന, എം. ടിൻറു, കെ.ഗിരിജ ഐശ്വര്യ മനു എന്നിവർ സംസാരിച്ചു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ).