വടക്കഞ്ചേരി ; വടക്കഞ്ചേരി പന്നിയങ്കരയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ബസുടമകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും
സ്വകാര്യ ബസുകളില്‍നിന്ന് അമിത ടോള്‍ പിരിക്കുന്നതിനെതിരെയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ദേശീയപാത നിര്‍മാണം പൂര്ത്തിയാക്കുന്നതിനുമുമ്ബ് ടോള്‍ പിരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം കോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിശദീകരണം വ്യാഴാഴ്ച നല്‍കുമെന്ന് കരാര്‍ കമ്ബനി അധികൃതര്‍ അറിയിച്ചു. ദേശീയപാതയുടെ നിര്‍മാണം കരാറില്‍ പറഞ്ഞതുപ്രകാരം 90 ശതമാനം പൂര്‍ത്തീകരിച്ചെന്നാണ് കരാര്‍ കമ്ബനിയുടെ വാദം.