ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
36 മ
O 85 കകോട്ടായിയിൽ ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പള്ളിമുക്ക് കുഞ്ഞന്നൂർ സ്വദേശി റോഷനാണ് മരിച്ചത്. 19 വയസായിരുന്നു. ജിമ്മിൽ കുഴഞ്ഞ് വീണയുടനെ റോഷനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടം ഇന്ന് ജില്ലാ ആശുപത്രിയിൽ നടക്കും. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.