അട്ടപ്പാടി ഊരുകളിൽ പര്യടനം നടത്തി ഫ്രറ്റേണിറ്റി ‘പുസ്തക വണ്ടി’
പാലക്കാട്:അട്ടപ്പാടിയിലെകുലുക്കൂർ, അഗളി താഴെ ഊരുകളിൽ നടക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച ‘പുസ്തക വണ്ടി’യുടെ ഫ്ലാഗ് ഓഫ് ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാന് പതാക കൈമാറി വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ് അബൂഫൈസൽ നിർവഹിച്ചു. ഇരു ഊരുകളിലെയും എസ്.എസ്.എൽ.സി വിജയികളെ ആദരിച്ചു. ദുണ്ഡൂർ ഊരിലും പുസ്തക വണ്ടി പര്യടനം നടത്തി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.
ഗായത്രി,സമദ്,പുഷ്പ,മുഫീദ്,ബിന്ദു എന്നിവർ നേതൃത്വം നൽകി. മലമ്പുഴ എസ്.പി ലൈനിൽ പുസ്തക വണ്ടി അടുത്ത ദിവസം പര്യടനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
Photo: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകിയുള്ള ഫ്രറ്റേണിറ്റിയുടെ ‘പുസ്തക വണ്ടി’യുടെ പര്യടനം ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാന് പതാക കൈമാറി വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ് അബൂഫൈസൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു.